03 June Saturday

പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ രാജ്യത്ത് എത്രപേര്‍ക്ക് തൊഴില്‍ നല്‍കി?; സംഘപരിവാറിന്റെ കള്ളപ്രചരണങ്ങള്‍ പൊളിഞ്ഞുവീഴുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

 

കൊച്ചി> പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതി പ്രകാരം രാജ്യത്ത് വലിയ തോതില്‍ തൊഴില്‍ ലഭ്യമാകുന്നു എന്ന സംഘപരിവാര്‍ പ്രചരണം വ്യാജമെന്ന് കണക്കുകള്‍. കേവലം  1.45 ശതമാനം ലോണുകള്‍ മാത്രമാണ്  5 ലക്ഷത്തിന് മുകളില്‍ രാജ്യത്ത് തൊഴില്‍ സ്ഥാപനം തുടങ്ങാനായി  സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുകയാണ്.

മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന അഭിമാന പദ്ധതി എന്ന നിലയില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2015-2018 കാലയളവില്‍, പകുതിയിലേറെ വരുന്ന മുദ്ര അക്കൗണ്ടുകള്‍(55%) തുറന്നത് പട്ടികജാതി-പട്ടികവര്‍ഗ-ഒബിസി വിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നാണ് അവകാശവാദം.

എന്നാല്‍, 2015 മുതല്‍ 2017 വരെയുള്ള കാലത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ കേവലം 4.9 കോടി അക്കൗണ്ടുകള്‍  മാത്രമാണ് ഈ വിഭാഗങ്ങള്‍ക്കായി  തുറന്നത് എന്ന് കാണാനാകും.  

പിങ്കോ ഹ്യൂമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
 
മുദ്രാ ലോണ്‍ അഥവ PMMY , മോഡി സര്‍ക്കാരിന്റെ പ്രധാനപ്പെട്ടൊരു ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ്. ഏറിയും കുറഞ്ഞും ഓരോ സംഘപരിവാറുകാരനും തര്‍ക്കങ്ങളില്‍ മോഡി സര്‍ക്കാരിന്റെ നേട്ടമായി മുന്നോട്ട് വെച്ച് കാണാറുണ്ട് ഈ പദ്ധതി. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും പലരും പറയുന്ന അവകാശ വാദങ്ങളോ കണക്കുകളോ തമ്മില്‍ പരസ്പരം യാതൊരു ചേര്‍ച്ചയോ സാമ്യമോ കാണാന്‍ വഴിയില്ല. പക്ഷേ വാദം ഒന്ന് തന്നെയായിരിക്കും! ചുമ്മ ഒന്ന് നോക്കി പോകാം എന്ന് കരുതി !

2015 എപ്രിലില്‍ ശ്രീ നരേന്ദ്ര മോഡിയാണ് രാജ്യത്ത് മുദ്ര ലോണ്‍ അവതരിപ്പിക്കുന്നത്.സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതിയിലുടെ പത്ത് ലക്ഷം രൂപ വരെ ആണ് വായ്പ അനുവദിക്കുന്നത്. കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെയാണ് മുദ്ര ലോണ്‍ അനുവദിക്കുന്നത് എന്നതിനാല്‍ വലിയ പ്രചരണമാണ് ഈ പദ്ധതിക്കായി ബി.ജെ.പി നടത്തിയത്. മൂന്ന് തരത്തിലാണ് അവയുടെ ഫണ്ടിങ് സംവിധാനം ചെയ്തിട്ടുള്ളത്.

1. ശിശു വായ്പ - 50,000 രൂപ വരെ
2. കിഷോര്‍ വായ്പ - 50,000 മുതല്‍ 5 ലക്ഷം രൂപ വരെ.
3. തരുണ്‍ - 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ

പ്രാഥമികമായി ഇത്രയുമാണ് മുദ്ര ലോണ്‍ സംബന്ധിച്ച്! ഒപ്പം ലിങ്കും നല്‍കുന്നു! https://services.india.gov.in/.../pradhan-mantri-mudra-yojana...

ബി.ജെ.പി മുന്നോട്ട് വെച്ചൊരു വാദം എന്നത് 2015 എപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ തുറന്ന ആകെ അക്കൗണ്ടുകളുടെ 55% ,അതായത് പകുതിയിലേറെ രാജ്യത്തെ SC,ST ,OBC കാറ്റഗറിയിലേ മനുഷ്യര്‍ക്ക് വേണ്ടിയാണ് എന്നതായിരുന്നു.!

ഇതാണ് ആദ്യ കള്ളം, കാരണം ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 78.4% ത്തോളം വരും SC, ST, പിന്നെ OBC കാറ്റഗറിയില്‍ പെട്ടവര്‍ .! ആ നിലയില്‍ നോക്കിയാല്‍ മുദ്ര യോജന സൈറ്റ് പ്രകാരം മാത്രം 2015 മുതല്‍ 17 വരെയുള്ള വര്‍ഷങ്ങളില്‍ മുദ്ര യോജനയുടെ കീഴില്‍ അക്കൗണ്ട് തുറന്ന SC, ST & OBC കാറ്റഗറിയില്‍ പെട്ടവരുടെ എണ്ണമെന്നത് 4.9 കോടി (40,901,693 ) എന്നതാണ് !ഡാറ്റ ഇതാ ചുവടെ !
https://www.mudra.org.in/Home/ShowPDF

ഇത് പ്രകാരം ജനസംഖ്യയുടെ 78% ഉള്ള SC,ST & OBC മനുഷ്യരുടെ എത്ര ശതമാനത്തെ മുദ്ര ലോണ്‍ അഡ്രെസ് ചെയ്തു എന്ന് നിങ്ങള്‍ പരിശോധിക്കു. ഇനി പറഞ്ഞ 55 ശതമാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് പോകേണ്ടതുണ്ട് . 2017 - 18 ല്‍ വിതരണം ചെയ്യപ്പെട്ട ലോണുകളുടെ 63%വും ജനറല്‍ ക്ലാസില്‍ പെട്ട ആളുകള്‍ക്കാണ് ലഭിച്ചുത്. OBC വിഭാഗത്തില്‍ പെട്ടവര്‍ക്ക് 22 % ,SC 11% ,
ST 4 %.  ഇങ്ങനെയാണ് ശതമാന കണക്ക്. പ്രചരിപ്പിക്കുന്നതൊന്ന് ,പറയുന്നതൊന്ന് വാസ്തവം മറ്റൊന്ന് എന്നതാണ് സംഘപരിവാര്‍ മതം

ഇനിയാണ് ആ മില്യണ്‍ ഡോളര്‍ ചോദ്യം വരുന്നത്, മുദ്രാ യോജനയുടെ ഭാഗമായ് രാജ്യത്ത് തൊഴില്‍ ലഭിച്ചവരുടെ കൃത്യം എണ്ണമെത്രയാണ്??? വിതരണം ചെയ്യപ്പെട്ട തുകയ്ക്ക് അനുപാതികമായി തന്നെ ഒരു കണക്ക് തരാന്‍ സാധിച്ചു എന്ന് വരില്ലാ, പക്ഷേ ഒരു കണക്ക് വേണമല്ലോ ??? എത്ര മാത്രം ആളുകള്‍ക്ക് തൊഴിലായോ ,സ്വയം തൊഴിലായോ രാജ്യത്ത് ജോലി ലഭിച്ചു എന്നതിന്റെ ഒഫിഷ്യല്‍ ഡാറ്റ ഉണ്ടോ????

രസകരമായ വസ്തുത എന്താന്ന് വെച്ചാല്‍ 2015 മുതല്‍ 2018 വരെയുള്ള കണക്കില്‍ ആവറേജ് മുദ്ര ലോണ്‍ എന്നത് 45,203 രൂപയാണ്. ഇതേ വരെ 1.45 % ലോണുകള്‍ മാത്രമാണ് 5 ലക്ഷത്തിന് മുകളില്‍ രാജ്യത്ത് തൊഴില്‍ സ്ഥാപനം തുടങ്ങാനായി ആകെ നല്‍കിയിട്ടുള്ളത്. ആലോചിക്കണം വെറും 1.45 % മാത്രമാണത് !

2016-17 ലെ മുദ്ര യോജന ആനുവല്‍ റിപ്പോര്‍ട്ട് ലിങ്കാണ് ചുവടെ !
https://www.mudra.org.in/.../Annual_Report_Of_Mudra_2016-17.p...

ഈ കാലയളവില്‍ വിതരണം ചെയ്യപ്പെട്ട ലോണുകളുടെ 44% വും സ്ത്രികള്‍ക്കാണ് ലഭിച്ചതെന്ന് ഒഫിഷ്യല്‍ റിപ്പോര്‍ട്ടില്‍ അവര്‍ തന്നെ പറയുന്നു. ഇവര്‍ക്ക് വിതരണം ചെയ്ത ലോണിന്റെ 98% ' ശീശു ' കാറ്റഗറി ലോണുകളാണ് ! മാക്‌സിമം 50,000 രൂപ! എങ്കില്‍ അറിയേണ്ടത് ഈ 44% എത്ര പേരാണ് തൊഴില്‍ ആരംഭിക്കയോ ,തൊഴില്‍ തുടരുകയോ ചെയ്തിട്ടുള്ളത്?? എവിടെയാണ് ഡാറ്റ??? മുദ്ര ലോണ്‍ കൊണ്ട് ചെറുകിട വ്യവസായം ആരംഭിച്ച ആളുകളുടെ ഡാറ്റ എവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെട്ടുത്തിട്ടുള്ളത്?

2018 ജനുവരിയില്‍ ET യില്‍ വന്ന വാര്‍ത്ത ലിങ്കാണ് ചുവടെ !
http://bit.ly/2MN7jaD

ഇത് പ്രകാരം ലേബര്‍ ബ്യുറോ കണക്കെടുപ്പ് ഉടന്‍ ആരംഭിക്കുമെന്നാണ് വാര്‍ത്ത. 2019ലേ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തൊഴില്‍ സൃഷ്ടിച്ച കണക്ക് പ്രസിദ്ധീകരിക്കാന്‍ സ്വയം തൊഴില്‍ മേഖലയിലേ കണക്കുകള്‍ കൂടെ കൂട്ടാന്‍ ആണ് കേന്ദ്രത്തിന്റെ ശ്രമം!! 9 മാസം പിന്നിടുന്നു, എന്തെങ്കിലും പുരോഗതി ???

20l7 ഡിസംബര്‍ 22 ന് കേന്ദ്ര ഫിനാന്‍സ് മിനിസ്റ്റര്‍ ലോക്‌സഭയെ അറിയിച്ചത് 30.06.17 വരെയുള്ള കണക്കുകള്‍ വെച്ച് മാത്രം 39.12 ലക്ഷം മുദ്ര ലോണ്‍ അക്കൗണ്ടുകളാണ് NPA ( Non-Performing Assets.) എന്ന നിലയില്‍ മാറിയത് .വര്‍ഷം ഒന്ന് കഴിഞ്ഞു ?? നിലവില്‍ എത്രയാണ് PMMYമൂലമുള്ള NPA എന്ന് ഡാറ്റ സര്‍ക്കാര്‍ പുറത്ത് വിട്ടതായ് അറിവുണ്ടോ ???
http://164.100.47.194/Loksabha/Questions/QResult15.aspx...

2017 ജൂലൈ 12-ാം തിയതി നരേന്ദ്ര മോഡിയെ പറ്റിയുള്ള 'The Making of a Legend ' എന്ന പുസ്തക പ്രകാശന വേളയില്‍ ശ്രീ അമിത് ഷാ പ്രസ്ഥാവിച്ചത് 7.28 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ 3 വര്‍ഷം കൊണ്ട് മുദ്രയോജന വഴി സാധിച്ചു എന്നാണ്
http://bit.ly/2MNH0RI

എവിടുന്നാണ് അദ്ദേഹത്തിന് ഈ ഡാറ്റ ലഭിച്ചത്??? ലോക്‌സഭയില്‍ ഒഫിഷ്യലി 2017 ഡിസംബറില്‍ 'the number of unemployed persons who have been given loans under the MUDRA Scheme since inception'; എന്ന ചോദ്യത്തിന് ശ്രീ ജയറ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞ ഉത്തരമെന്നത് ചുവടെ പറഞ്ഞതാണ്

'Over 10 crore loans have been sanctioned under PMMY since inception. Data pertaining to unemployed persons who have been extended loans under PMMY is not maintained centrally.'

ഇതാണ് വാസ്തവമെന്നിരിക്കെ 2017 ജൂലൈയില്‍ 7.28 കോടി തൊഴില്‍ നല്‍കി എന്ന പ്രഖ്യാപനത്തിന്റെ ഡാറ്റ സോഴ്‌സ് എന്താണ്??? ബിജെപി അനുഭാവി സമിര്‍ കൊച്ചാറിന്റെ തിങ്ക് ടാങ്ക് ഓര്‍ഗനൈസേഷന്‍ Skoch ന്റെ ഫില്‍ഡ് റിപ്പോര്‍ട്ടില്‍ പോലും പറയുന്നു PMMY 20 യുടെ ഒഫിഷ്യല്‍ ' Job Creation ' ഡാറ്റ ഇതേ വരെ ലഭ്യമായിട്ടില്ല എന്ന്.

സംഘപരിവാറുക്കാരനോടാണ് ,കൃത്യം എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്ന ഡാറ്റ തരാമോ???
എത്രയാണ് നിലവില്‍ മുദ്ര ലോണ്‍ മൂലമുള്ള NPA എന്ന് ഡാറ്റ തരാമോ??
അമിത് ഷായുടെ 7.28 കോടി തൊഴില്‍ എന്ന പ്രഖ്യാപനത്തിനിടസ്ഥാനമായ ഡാറ്റ തരാമോ??


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top