29 March Wednesday

'കൈ വിറയ്‌‌‌‌‌ക്കാതെ നിങ്ങള്‍ എഴുതിവിട്ട നുണ അഭിമന്യുവിന്റെ നെഞ്ചിലേറ്റ രണ്ടാമത്തെ കുത്താണ്'; നുണക്കഥ എഴുതിയ മനോരമ ലേഖകനോട് പറയാനുള്ളത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

അഭിമന്യു കൊലപാതകക്കേസിന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയ മലയാള മനോരമയ്‌‌‌ക്കും ലേഖകനും മറുപടിയുമായി ഫേസ്ബുക്ക് പ്രൊഫൈലായ പിങ്കോ ഹ്യൂമന്‍. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സിപിഐ എമ്മിനെ പരിഹസിച്ചുകൊണ്ടുള്ള  ഫേസ്ബുക്ക് പോസ്റ്റ് ഉപയോഗിച്ച് ഇയാള്‍ 'സൈബര്‍ സഖാവ്' ആണെന്നായിരുന്നു മനോരമ പത്രത്തില്‍ വാര്‍ത്ത നല്‍കിയത്. പോസ്റ്റിന്റെ അര്‍ത്ഥം മനസ്സിലായിട്ടും ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട മനോരമ വാര്‍ത്തക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പിങ്കോ ഹ്യൂമന്റെ പോസ്റ്റ്

#JijoJohnshamewall

മിസ്റ്റര്‍ ജിജോ ജോണ്‍ പൂത്തലത്ത് ,

മലയാള മനോരമ കൊച്ചി യുണിറ്റിലേ സിനിയര്‍ മോസ്റ്റ് ജേര്‍ണിലിസ്റ്റാണ് താങ്കള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, അവിടെ കഴിയുന്നില്ലാല്ലോ താങ്കളുടെ പ്രൊഫൈല്‍ ,കുറച്ചുടെ ഗൗരവകരമായ ഒരു ഉത്തരവാദിത്വം കുടെ താങ്കള്‍ നിര്‍വഹിച്ചിരുന്നു.. !

ഒരു ജേര്‍ണലിസം അദ്ധ്യാപകനും കുടെയാണ് താങ്കള്‍  കേരള മിഡിയ അക്കാദമിയിലേ ,അതായത് തങ്കളുടെ ബ്യുറോ ചിഫും, എഡിറ്ററുമടങ്ങുന്നവര്‍ പഠിച്ച, അവര്‍ പഠിപ്പിക്കുന്ന ഇന്ത്യയിലേ തന്നെ ഏറ്റവും പ്രഗല്‍ഭമായ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലേ 'ക്രൈം റിപ്പോര്‍ട്ടിംങ്ങ് ' അധ്യാപകന്‍ കുടെയാണ് താങ്കള്‍

അതെ മിസ്റ്റര്‍ ജിജോ, നിങ്ങളുടെ ആ വര്‍ത്തയ്‌‌‌‌ക്ക് #JijoJohnshamewall പണിത്തെടുക്കേണ്ടതുണ്ട്.! ശേഷം മാത്രമാണ് മറ്റെന്തെങ്കിലും കുറിക്കാന്‍ സാധിക്കു..

മഹാരാജാസിലേ പിള്ളേരല്ലേ, കിട്ടുബോള്‍ രണ്ട് കുടുതല്‍ കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് കരുതുന്ന മലയാള മനോരമക്കാരനാണ് താങ്കള്‍ എന്ന് ഞാന്‍ ഇതേ വരെ കരുതി പോയിരുന്നില്ലേ, അഭിമന്യു കൊല്ലപ്പെട്ടത്തില്‍ ഉള്ളില്‍ ഉറി ചിരിച്ചവരില്‍ താങ്കള്‍ ഉണ്ടെന്നും ഇതേ വരെ ഞാന്‍ കരുതിട്ടുമില്ലാ, പക്ഷേ ഇന്നെനിക്ക് മാറ്റി ചിന്തിക്കേണ്ടതായ് വരുന്നുണ്ട്..

ഒരാഴ്‌‌ച്ച മൂന്നേയാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മഹാരാജാസിലേ മുഹമ്മദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അപ്രത്യക്ഷമാക്കുന്നത് ! ഉദ്ദേഷം ജൂലൈ 6 തിയതിയോടെ ( ഓര്‍മ്മയാണ്, പിഴച്ചേക്കാം നിഗമനം ).!

താങ്കളുടെ പോസ്റ്റിനാധാരമായ ആ കുറിപ്പ് മുഹമ്മദ് പോസ്റ്റ് ചെയ്യുന്നത് 2018 എപ്രില്‍ 27 തിയതിയാണ്.. താങ്കള്‍ക്കും ,എനിക്കും, ജനത്തിനും അറിയാം മുഹമ്മദ് എന്ന് പറയുന്ന ആള്‍ മഹാരാജാസിന്റെ കാമ്പസ് ഫ്രണ്ട് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടുന്നത് 2017 ആഗസ്റ്റ് കാലഘട്ടത്തിലാണെന്നും, 2018 മാര്‍ച്ച് 16 തിയതി മുഹമ്മദ് SDPI യുടെ നടുവത്ത് ബ്രാഞ്ചിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളാണെന്നും..

മിഥില മോഹന്‍ വധക്കേസിന്റെ ചുരുളഴിച്ച് ഫോള്ളോയപ്പ് സ്റ്റോറി തയ്യാറാക്കിയ ജിജോ ജോണിനെ ഫോള്ളോയപ്പ് എന്താണെന്ന് ഓര്‍മ്മപ്പെട്ടുത്തുക പോലും ചെയ്യെണ്ടതില്ലാ എന്നറിയാവുന്ന ഒരാളാണ് ഞാന്‍ !

ഈ വിവരങ്ങളെല്ലാം മുഹമ്മദിന്റെ ടൈം ലൈനില്‍ നിങ്ങള്‍ ലഭ്യമായിരുന്നല്ലോ..! എന്തൊയ് നിങ്ങള്‍ ഈ പോസ്റ്റര്‍ മാത്രമേ കണ്ടുള്ളോ?? അതോ ഫോള്ളോയപ്പ് മറന്നു പോയോ??? ഒന്നുറപ്പാണ്, മുഹമ്മദിന്റെ അക്കൗണ്ട് ഫേസ് ബുക്കില്‍ നിന്നും പോയത്തിന് ശേഷം മാത്രം ലഭിച്ച സോഴ്‌സ് ലിഡില്‍ നിന്നും താന്‍ മെനഞ്ഞ ഒരു കഥയാണിത്  എത്ര കൈ നീട്ടി വാങ്ങി ജിജോ താങ്കള്‍ ഈ കുലി വാര്‍ത്ത എഴുത്തിന്...???

ബോധപൂര്‍വ്വം കൈ വിറയ്ക്കാതെ നിങ്ങള്‍ എഴുതിവിട്ട ഈ നുണയുണ്ടല്ലോ അഭിമന്യു എന്ന ഞങ്ങളുടെ സഖാവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ രണ്ടാമത്തെ കുത്താണ്  തനിക്കറിയാത്തെ പോയതാണോ മുഹമ്മദ് എന്ന നീചന്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പൂഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു എന്നത് ! താന്‍ കാണാതെ പോയതാണോ 2018 മെയ് 26 തിയതി മുഹമ്മദ് തന്റെ ടൈം ലൈനില്‍ കുറിച്ചത് !

മുവാറ്റുപുഴയിലേ ജോസഫ് സാറിന്റെ കൈപ്പത്തി വെട്ടി എടുത്തവര്‍ ജയില്‍ മോചിതനായപ്പോള്‍ അവന് കുറിച്ചത് ഇങ്ങനെയാണ്.

' കാരുണ്യത്തിന്റെ പത്തില്‍ ഒരു സന്തോഷ വാര്‍ത്ത .മുവാറ്റുപുഴ കേസിലേ സഹോദരന്‍മാര്‍ ജയില്‍ മോചിതരായ് ,സൂമ്മാ അഹംദൂലില്ലാഹ്'..!

ഒരു കൈ വെട്ടി എടുത്ത ക്രിമിനലുകള്‍ അവന് സഹോദരന്‍മാരാണ് ! മറ്റൊരു 'ആധ്യാപകനായ നിങ്ങള്‍ക്ക്, ഞങ്ങളുടെ അഭിയുടെ നെഞ്ചില്‍ കത്തികയറ്റിയവന്‍ ഇപ്പോള്‍ സഹോദരതുല്യനും...

ചരിത്രത്തില്‍ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അടയാളപ്പെടുത്തുന്ന ചിലതുണ്ട് !

മിസ്റ്റര്‍ ജിജോ,

താങ്കളുടെ ബ്യുറോ ചിഫായ കളിയെഴുത്തുകാരന്‍ മനുഷ്യനോട് ചോദിക്കണം അഡ്രര്‍സ് എസ്‌കോബാര്‍ എന്ന കൊളംബിയന്‍ ഫൂട്ട്‌ബോളര്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെട്ടുന്നത് എങ്ങനെയാണെന്ന്..! ജിവിച്ച കാലത്തോളം അയാള്‍ കളിച്ച കളിയുടെ മേന്‍മയില്ലല്ലാ ,പകരം 94 യു.എസ് ലോകകപ്പില്‍ അയാള്‍ അടിച്ച ഒരു സെല്‍ഫ് ഗോളിന്റെ പേരിലാണ് അയാള്‍ ഓര്‍മ്മിക്കപ്പെട്ടുന്നത്  എസ്‌കോബറിന് അതിന് പകരം നല്‍ക്കേണ്ടി വന്നത് സ്വന്തം ജിവനാണ്...!

http://bit.ly/2JudSxp

എസ്.എഫ്.ഐ ക്കാരനാണ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം കൊല്ലപ്പെട്ട അഭിമന്യു എന്ന ഞങ്ങളുടെ സഖാവ് ജിവിക്കുന്നത് ലക്ഷകണക്കിന് ഹൃദയങ്ങളിലാണ്!' തന്റെ ടോയിലറ്റ് പേപ്പര്‍ ചെന്ന് വിഴുന്ന ലക്ഷങ്ങളുടെ കണക്കിനുമപ്പുറം ആളുകളുടെ ഹൃദയങ്ങളില്‍ ജിവിക്കുന്നുണ്ട് ഞങ്ങളുടെ അഭി...! നിങ്ങള്‍ തിരുത്തണം...! തിരുത്തിയെ മതിയാക്കു

നാണക്കേടാണ് ഇനിയും നിങ്ങള്‍ അധ്യാപകനായി തുടരുന്നതില്‍  അഭയ കേസിന്റെ നാര്‍കോ അനാലിസിസ് സി ഡി ഇട്ട് വിദ്യാര്‍ത്ഥികളെ കേസന്വേഷണത്തിന്റെ നാള്‍ വഴികള്‍ പഠിപ്പിക്കുന്ന താങ്കള്‍ക്ക്, മിഥില മോഹന്‍ വധക്കേസിന് പുറകേ പോയി തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെങ്കില്‍ ,സൗമ്യ വധക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ ചികഞ്ഞ് കയറി ഫോളോയപ്പ് നടത്താന്‍ കഴിഞ്ഞ ഒരാള്‍ക്ക് കേവലം പറ്റിയ ഒരു അബദ്ധമല്ലാ ആ പത്ര കുറിപ്പെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്  അപകടമാണ് ജിജോ ,ഇനിയും ഇനിയും അഭിമന്യുവിനെ കൊല്ലാന്‍ കൂട്ട് നില്‍ക്കരുത്....!

നഷ്‌ടപ്പെട്ടവരാണ് ഞങ്ങള്‍...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top