07 December Wednesday

'ഹാർദിക്‌ പട്ടേൽ കോൺഗ്രസ് വിടുമ്പോൾ ആ പത്തുലക്ഷം കൂടെയുണ്ടാകുമോ ?'; വി ടി ബൽറാമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കൊച്ചി> ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌  ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടതിന് പിന്നാലെ വി ടി ബൽറാമിന്റെ പഴയ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 2019ൽ ഹാർദിഖ് പട്ടേൽ കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ ബൽറാമിട്ട കുറിപ്പാണ് വീണ്ടും വൈറലാവുന്നത്.

'വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്, എന്നാൽ കോൺഗ്രസിലേക്ക് കടന്നുവരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട'- എന്നായിരുന്നു ബൽറാമിന്റെ കുറിപ്പ്.



ഹാർദ്ദിക് പട്ടേൽ കോൺഗ്രസിൽനിന്ന് പോകുമ്പോൾ ആപത്തുലക്ഷം കൂടെയുണ്ടാകുമോ, ചിന്തൻ ശിബിരത്തിൽ നിന്ന് ചിന്തൻ ബൈട്ടക്കിലേയ്ക്ക്‌ തുടങ്ങി നിരവധി ചോദ്യങ്ങളുമായാണ് ബൽറാമിന്റെ പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നത്.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top