19 September Thursday

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധം ആകുന്നതെങ്ങനെ?...അഡ്വ.മുകുന്ദ് പി ഉണ്ണി എഴുതുന്നു

അഡ്വ.മുകുന്ദ് പി ഉണ്ണിUpdated: Tuesday Dec 22, 2020

രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ കേന്ദ്രകര്‍ഷക നിയമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഏറെ വിവാദമാകുകയാണ്. ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതെന്ന് വിവിധ മേഖലകളിലുള്ളവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയെന്ന് മുന്‍ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.മുകുന്ദ് പി ഉണ്ണി വ്യക്തമാക്കുന്നു.
 

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനയുടെയും 2016ല്‍ നാബം റേബ്യ കേസിലെ സുപ്രീം കോടതിയുടെ അഞ്ചാംഗ ബെഞ്ചിന്റെ വിധിയുടെയും ലംഘനം ആണ്.

നിയമസഭയുടെ സമ്മേളനം വിളിക്കാനുള്ള അധികാരം ഭരണഘടനയുടെ Article 174 പ്രകാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. പക്ഷെ Article 163 പ്രകാരം ഒരു ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെ 'aid and advice'ല്‍ ആണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. ഉദാഹരണത്തിന് ഒരു മന്ത്രിസഭയില്‍ നിയമസഭാംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന് സാഹചര്യം ഉണ്ടാവുമ്പോള്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തേടേണ്ടതില്ല. തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഒരു പാര്‍ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോള്‍ ഗവര്‍ണര്‍ക്ക് സ്വന്തം വിവേചനാടിസ്ഥാനത്തില്‍ ആ പാര്‍ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാം (ഉദാ: മഹാരാഷ്ട്രയില്‍ രാത്രി മൂന്നു മണിക്ക് പ്രസിഡന്റ് ഭരണം അവസാനിപ്പിച്ച് അതിരാവിലെ അഞ്ചു മണിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു, ഏഴു മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ആവോളം വിവേചനാധികാരം അവിടെ പ്രയോഗിച്ചിരുന്നു).

എന്നാല്‍, നിലവില്‍ കേരളത്തില്‍ അങ്ങനെയൊരു സാഹചര്യമില്ല. നിയമസഭാ സമ്മേളനം വിളിക്കുന്നത് ദൈനംദിന ജോലിയുടെ ഭാഗം ആണ്. അതില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് നാബം റേബ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണ്.  ഖണ്ഡിക 162ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജെ.എസ്. കെഹാര്‍ ഇങ്ങനെ പറയുന്നു:
'..we are satisfied in concluding that the Governor can summon, prorogue and dissolve the House, only on the aid and advice of the Council of Ministers with the Chief Minister as the head.'

നിയമസഭയുടെ വിശ്വാസം ഉള്ള മന്ത്രിസഭാ ശുപാര്‍ശ ചെയ്താല്‍ സഭ വിളിച്ചു ചേര്‍ക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കു പറ്റില്ല എന്ന് പറയുമ്പോള്‍, അതെന്തുകൊണ്ടെന്ന് ഖണ്ഡിക 163ല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി വിശദീകരിക്കുന്നുണ്ട്:
'163. The historical reason relevant for the present determination, emerges from the fact that a Governor under the Constitution, is not an elected representative. A Governor is appointed by a warrant issued under the hand and seal of the President under Article 155, and his term of office enures under Article 156, during the pleasure of the President. A Governor is an executive nominee, and his appointment flows from the aid and advice tendered by the Council of Ministers with the Prime Minister as the head, to the President. The President, on receipt of the above advice, appoints the Governor. Likewise, the tenure of the Governor rightfully subsists, till it is acceptable to the Council of Ministers with the Prime Minister as its head, as the Governor under Article 156 holds office, during the pleasure of the President. In our considered view, such a nominee, cannot have an overriding authority, over the representatives of the people, who constitute the House or Houses of the State Legislature (on being duly elected from their respective constituencies) and/or even the executive Government functioning under the Council of Ministers with the Chief Minister as the head. ..'

അരുണാചല്‍ പ്രദേശില്‍ 2015 നവംബറില്‍ ഇരുപത്തിയൊന്ന് കോണ്‍ഗ്രസ് MLAമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കു കൂറുമാറിയപ്പോള്‍, 2016 ജനുവരി 14നു തുടങ്ങേണ്ടിയിരുന്ന സഭാ സമ്മേളനം ബിജെപിയെ സഹായിക്കാന്‍ വേണ്ടി ഗവര്‍ണര്‍ ഇടപെട്ടു 2015 ഡിസംബര്‍ 16ലേക്ക് മാറ്റി. അന്നത്തെ സ്പീക്കറായിരുന്ന നബാം റേബിയ ഇതു ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോളാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധിപ്രസ്താവം ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top