ജെലബര്‍ട്ട് വഴിയൊരുക്കും ഗോളടിച്ചാല്‍ മതി...

Friday Oct 27, 2017
സെസാര്‍ ജെലബെര്‍ട്ട്

നവി മുംബൈ > 'ഗോളടിച്ചാല്‍ മതി, വഴി ഞാന്‍ തുറന്നുതരാം''അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ മാലിയെ നേരിടാനിറങ്ങുമ്പോള്‍ സ്പെയ്ന്‍ നായകന്‍ ആബേല്‍ റൂയിസിനോട് സെസാര്‍ ജെലബെര്‍ട്ട് പറഞ്ഞ വാക്കുകളില്‍ മത്സരഫലമുണ്ട്. നിലവിലെ റണ്ണറപ്പുകളായി സെമിയിലെത്തിയ ആഫ്രിക്കന്‍ കരുത്തര്‍ക്കെതിരെ സ്പെയ്ന്‍ നേടിയ മൂന്നു ഗോളില്‍ രണ്ടിനും വഴിതുറന്നത് ജെലബെര്‍ട്ടാണ്. മികച്ച ഒത്തിണക്കത്തില്‍ കളിക്കുന്ന ആബേല്‍ റൂയിസിന് പന്തെത്തിക്കുകയും അത് ലക്ഷ്യംകാണുകയും ചെയ്തിട്ടും നേട്ടങ്ങള്‍ സ്വന്തംപേരിലാക്കാന്‍ ജെലബര്‍ട്ടില്ല. സ്വയം നന്നായി കളിച്ചുവെന്ന് ജെലബെര്‍ട്ടിന് അഭിപ്രായമില്ല. ടീമിനെക്കുറിച്ചാണ് ജെലബെര്‍ട്ടിന്റെ ചിന്ത.

ഫൈനലില്‍ ശനിയാഴ്ച ഇംഗ്ളണ്ടിനെ നേരിടാനൊരുങ്ങുന്ന സ്പെയ്നിന്റെ മധ്യനിരയിലെ ഊര്‍ജപ്രവാഹമായ ജെലബെര്‍ട്ട് കളി പഠിച്ചതും പന്തുതട്ടി വളര്‍ന്നതും അച്ഛനും മുന്‍ സെവിയ്യ താരവുമായ ജുവാന്‍മി ജെലബെര്‍ട്ടില്‍നിന്നാണ്. കണ്ണിനേറ്റ പരിക്കുമൂലം 2007ല്‍ അപ്രതീക്ഷിതമായാണ് പ്രതിരോധതാരം ജുവാന്‍മി ജെലബെര്‍ട്ടിന് ബൂട്ടഴിക്കേണ്ടിവന്നത്. കളിക്കളത്തില്‍ അച്ഛനാണ്  ജെലബെര്‍ട്ടിന് മാതൃകാപുരുഷന്‍.

ലോകകപ്പില്‍ അഞ്ചു കളിയില്‍ രണ്ടു ഗോളും  ജെലബെര്‍ട്ട് നേടി. ടീമിനെ ചലിപ്പിച്ചത് ജെലബെര്‍ട്ടിന്റെ കാലുകളാണ്. മധ്യനിരയില്‍നിന്ന് മുന്നേറ്റത്തിലേക്ക് നിരന്തരം പന്തെത്തിക്കുന്ന ജെലബെര്‍ട്ടിന്റെകൂടി മിടുക്കിലാണ് നായകന്‍ ആബേല്‍ റൂയിസ് എതിര്‍വലയില്‍ ഗോളടിച്ചുകൂട്ടിയത്. പ്രതിരോധത്തിലേക്ക് ഇറങ്ങാന്‍ മടിയില്ലാത്ത ജെലബെര്‍ട്ട് എതിര്‍നീക്കങ്ങളെ ക്ഷണനേരംകൊണ്ട് നിഷ്പ്രഭമാക്കിയും ടീമിന് മുതല്‍ക്കൂട്ടാകുന്നു.

കാലില്‍ പന്തെത്തിയാല്‍ എതിരാളികളെ സമര്‍ഥമായി തന്നിലേക്ക് വശീകരിച്ചുനിര്‍ത്തും. ഇതോടെ സഹതാരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ അവസരമൊരുക്കുന്ന ജെലബെര്‍ട്ട് നീക്കങ്ങള്‍ ഗോളിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

യൂറോകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ നിന്ന ഇംഗ്ളണ്ടിനെതിരെ വീണ്ടും ഇറങ്ങാനൊരുങ്ങുമ്പോള്‍ അന്നത്തെ വിജയത്തില്‍ ജെലബെര്‍ട്ട് മതിമറക്കുന്നില്ല. 'യൂറോ ഫൈനലിനു സമാനമായ മികച്ച മത്സരം പ്രതീക്ഷിക്കുന്നു, പ്രതിരോധത്തില്‍ സ്പെയ്ന്‍ പുരോഗതി നേടിയിട്ടുണ്ട്. ഇംഗ്ളണ്ടിന്റെ ആക്രമണം ചെറുക്കുകയും തനതുശൈലിയില്‍ കളിച്ച് കപ്പ് സ്വന്തമാക്കുകയുംചെയ്യും'' ഈ വാക്കുകളില്‍ ആത്മവിശ്വാസം.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1