കരുത്തും പ്രാപ്തിയും; സ്പെയ്ന്‍ ഃ മാലി

Wednesday Oct 25, 2017

നവി മുംബൈ > കൌമാര ലോകകപ്പില്‍ ഇന്ന് ആഫ്രിക്കന്‍യൂറോപ്യന്‍ പോര്. കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ മാലിയും യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയ്നും ഏറ്റുമുട്ടും. 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ പതിപ്പില്‍ തിരിച്ചുവന്ന മാലി അത്ഭുതങ്ങള്‍ കാട്ടിയാണ് മടങ്ങിയത്. അന്ന് കിരീടപോരില്‍ നൈജീരിയയോട് തോറ്റു. ഇക്കുറി ചരിത്രം മാറ്റണം മാലിക്ക്. മറുവശത്ത്, ബ്രസീലിനോട് ആദ്യകളിയില്‍ തോറ്റശേഷം സുന്ദരമായി തിരിച്ചുവന്ന സ്പെയ്നിന് കൌമാരകിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കണമെന്ന സ്വപ്നമാണുള്ളത്. ആഫ്രിക്കന്‍ വീര്യവും യൂറോപ്യന്‍ തന്ത്രവും പരസ്പരം വരുമ്പോള്‍ കളി ആവേശകരമാകും. രാത്രി എട്ടിനാണ് മത്സരം.

ഗോളടിച്ച് മുന്നേറുകയാണ് മാലിയുടെ തന്ത്രം. ഗുവാഹത്തിയിലെ കനത്ത മഴയത്താണ് അവര്‍ ഘാനയുടെ ചിറക് ഒടിച്ചുകളഞ്ഞത്. അതിവേഗ നീക്കങ്ങള്‍കൊണ്ട് അമ്പരിപ്പിച്ചു. ഏത്അവസ്ഥയിലും പന്തുതട്ടാനുള്ള മനക്കരുത്തും ശാരീരികക്ഷമതയും മാലിക്കുണ്ട്. മാലിയുടെ കായികക്ഷമതയെ സ്പെയ്ന്‍ ഭയക്കുന്നുണ്ട്. ആദ്യകളിയില്‍ പരാഗ്വേയോട് തോറ്റെങ്കിലും മാലിയുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഗ്രൂപ്പില്‍ എട്ട് ഗോള്‍ അടിച്ചു, നാലെണ്ണം വഴങ്ങി. പ്രീക്വാര്‍ട്ടറില്‍ ഇറാഖിനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചു ഗോളിന്. ക്വാര്‍ട്ടറില്‍ ഘാനയെ 21നും മറികടന്നു.

ടൂര്‍ണമെന്റില്‍ അഞ്ചു ഗോളടിച്ച ലസാന എന്‍ദിയായേയും മൂന്നുവീതം ഗോള്‍ നേടിയ ഹഡ്ജി ദ്രാമെയും മധ്യനിരക്കാരന്‍ ജെമൂസ ട്രോറെയും ആണ് മാലിയുടെ കരുത്ത്. സലാം ജിദ്ദുവും മൊഹമ്മദ് കമേരയും നിറഞ്ഞാടുന്ന മധ്യനിര കയറിയും ഇറങ്ങിയും പന്ത് കൈയടക്കുന്നതില്‍ വിജയംകണ്ടവരാണ്. ഫോഡെ കൊനേറ്റ പ്രതിരോധത്തിന് ഊര്‍ജംപകരുന്നു. പിന്നില്‍ ഗോളി യൂസഫ് കൊയ്റ്റയും ചേരുന്നതോടെ ഗോള്‍ നേടാന്‍ സ്പെയ്ന്‍ വിയര്‍ക്കും.
കിരീടം മനസ്സിലിട്ടാണ് ഇക്കുറി സ്പെയ്ന്‍ കൌമാര ലോകകപ്പിനെത്തിയത്. ആദ്യകളിയില്‍ ബ്രസീലിനോടുള്ള തോല്‍വി സ്പെയ്നിനെ തളര്‍ത്തിയില്ല. നൈജറിനെ നാലു ഗോളിനും ഉത്തര കൊറിയയെ രണ്ടുഗോളിനും തകര്‍ത്തു. പ്രീക്വാര്‍ട്ടറിലായിരുന്നു കടുത്ത പോരാട്ടം.

ഗോളടിച്ചു കൂട്ടിവന്ന ഫ്രാന്‍സിനെ സ്പെയ്ന്‍ വിരട്ടി. ഗോള്‍ വീണശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ക്വാര്‍ട്ടറിലേക്കു മുന്നേറി. ക്വാര്‍ട്ടറില്‍ ഏഷ്യന്‍ വമ്പന്‍മാരായ ഇറാനെ നിലംപരിശാക്കി. പന്തടക്കത്തില്‍ സ്പെയ്ന്‍ മറ്റ് ടീമുകളെക്കാള്‍ ഏറെ മുന്നിലാണ്. പൂര്‍ണമായും നിയന്ത്രണം നേടിയ കളിയില്‍ 31നാണ് സ്പെയ്ന്‍ ഇറാനെ വീഴ്ത്തിയത്.
മുന്നേറ്റനിര തിളക്കമുള്ളതാണ്. ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് നേതൃത്വംനല്‍കുന്നു. ഇതുവരെ നാല് ഗോളടിച്ച് ഈ ബാഴ്സലോണ താരം. മറ്റൊരു ബാഴ്സ താരം സെര്‍ജിയോ ഗോമെസാണ് സ്പെയ്നിന്റെ കളി നിയന്ത്രിക്കുന്നത്. സെസാര്‍ ഗെലാബര്‍ട്ടും ഫെറാന്‍ ടോറസും കൂട്ടിനുണ്ട്. ഒഴുക്കുള്ള കളിയാണ് സ്പെയ്നിന്റേത്. മാലിയുടെ വേഗത്തെ അസ്വസ്ഥപ്പെടുത്താന്‍ സ്പാനിഷ് മധ്യനിരയ്ക്ക് കഴിയും. പ്രതിരോധത്തില്‍ യുവാന്‍ മിറാന്‍ഡയും ഹ്യൂറോ ഗില്ലമോണുമാണ് കൂട്ട്.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1