തിരുവനന്തപുരം > കേപ്പില്‍ ഈ വര്‍ഷം (2018 - 19) മുതല്‍ മെറിറ്റ് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനം. പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിക്കുകയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാതിരിക്കുകയും മറ്റ് സ്‌കോളര്‍ഷിപ്പോ സാമ്പത്തിക സഹായമോ ലഭിക്കാത്തതുമായ കേപ്പിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിവര്‍ഷം 15000/ രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതായിരിക്കും. ഈ വര്‍ഷം പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പൊതുവില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കാറില്ല. പ്ലസ് ടുവിന് 85 ശതമാനമോ കൂടുതലോ മാര്‍ക്ക് കരസ്ഥമാക്കിയെങ്കിലും എന്‍ട്രന്‍സ് റാങ്ക് കുറഞ്ഞ കാരണത്താല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടികളെയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. സഹകരണമേഖലയിലെ സ്ഥാപനങ്ങളുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച കോഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ ഫണ്ടില്‍ നിന്നും കേപ്പിന് ലഭിക്കുന്ന ധനസഹായം വിനിയോഗിച്ചാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..