07 June Wednesday

സംസ്‌കൃത സർവകലാശാല പിജി പ്രവേശന പരീക്ഷ മെയ്‌ 8 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 5, 2023


കാലടി
സംസ്‌കൃത സർവകലാശാലയുടെ പിജി  പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ് മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ മെയ് എട്ടിന് പകല്‍ പത്തുമുതൽ 12 വരെ നടക്കും. പകല്‍ രണ്ടിന് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്കൃതം വേദാന്തം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ആരംഭിക്കും.

മെയ് ഒമ്പതിന് രാവിലെ പത്തിന് മലയാളം, ഡാൻസ് -ഭരതനാട്യം, പിജി ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി, പകല്‍ രണ്ടിന് ഹിസ്റ്ററി, ഹിന്ദി, മെയ് 15ന് രാവിലെ 10ന് സാൻസ്ക്രിറ്റ് ജനറൽ, തിയറ്റർ, എംഎസ്ഡബ്ല്യു, സംസ്കൃതം വ്യാകരണം, പകല്‍ രണ്ടിന് എംപിഇഎസ്, സോഷ്യോളജി, മെയ് 16ന് പകല്‍ 10ന് എംഎഫ്എ, സംസ്കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി പകല്‍ രണ്ടിന് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദു എന്നീ ക്രമത്തിൽ പ്രവേശന പരീക്ഷകൾ നടക്കും. എംഎഫ്എ തിയറ്റർ/ മ്യൂസിക്/‍ ഡാൻസ് (ഭരതനാട്യം/ മോഹിനിയാട്ടം) പ്രോഗ്രാമുകൾക്കായുളള അഭിരുചി/ പ്രാക്ടിക്കൽ പരീക്ഷകളും പോർട്ട്ഫോളിയോ പ്രസന്റേഷനും ഇന്റർവ്യൂവും പ്രവേശന പരീക്ഷാദിവസം കാലടി മുഖ്യ ക്യാമ്പസിലുള്ള അതത് ഡിപ്പാർട്ട്മെന്റുകളിൽ നടക്കും. എംഎഫ്എ പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുള്ളവര്‍ പോർട്ട്ഫോളിയോകൾ പ്രവേശന പരീക്ഷയ്ക്കുശേഷം വകുപ്പുതലവന് സമർപ്പിക്കണം. എംപി ഇഎസ് പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുള്ളവർ മെയ് 15ന് രാവിലെ എട്ടിന് ശാരീരികക്ഷമതാ പരീക്ഷയ്ക്കായി കാലടി മുഖ്യക്യാമ്പസിൽ എത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top