23 May Thursday

പോളിടെക‌്നിക‌് പ്രവേശനം അവസാന റാങ്ക‌്ലിസ‌്റ്റും ആദ്യ അലോട്ട്‌മെന്റും നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018



തിരുവനന്തപുരം
സംസ്ഥാനത്തെ 45 ഗവ. പോളിടെക‌്നിക്കുകളിലേക്കും ആറ‌് എയ‌്ഡഡ‌് പോളി ടെക‌്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക‌്നിക്കുകളിലെ ഉയർന്ന ഫീസോടുകൂടിയ (22,500 രൂപ) ഗവ. സീറ്റുകളിലേക്കുമുള്ള അവസാന റാങ്ക‌് ലിസ്റ്റും ആദ്യ അലോട്ട‌്മെന്റും തിങ്കളാഴ‌്ച പ്രസിദ്ധീകരിക്കും‌. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in  എന്നീ വെബ‌്സൈറ്റുകളിൽ റാങ്ക‌് ലിസ്റ്റും അലോട്ട‌്മെന്റും ലഭ്യമാകും.

ആദ്യ അലോട്ട‌്മെന്റിൽ അപേക്ഷകൻ ആവശ്യപ്പെട്ട ആദ്യ ഓപ‌്ഷൻതന്നെ ലഭിക്കുകയാണെങ്കിൽ ലഭിച്ച ബ്രാഞ്ചിലും സ്ഥാപനങ്ങളിലും നിർബന്ധമായും പ്രവേശനം നേടണം. അല്ലെങ്കിൽ പ്രവേശന പ്രക്രിയയിൽനിന്ന‌് പുറത്താകും. ആദ്യ അലോട്ട‌്മെന്റിൽ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും അപക്ഷകൻ തൃപ‌്തനാണെങ്കിൽ ഉയർന്ന ഓപ‌്ഷനുകൾ ക്യാൻസൽ ചെയ‌്ത‌് കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും പ്രവേശനം നേടാം. അവരെ പിന്നീടുള്ള അലോട്ട‌്മെന്റുകളിലേക്ക‌് പരിഗണിക്കില്ല. പ്രവേശനത്തിനായി അലോട്ട‌്മെന്റ‌് സ്ലിപ‌്, യോഗ്യത, ജാതി, വരുമാനം, മറ്റ‌് സംവരണമുണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും മുഴുവൻ ഫീസും ഹാജരാക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top