22 March Wednesday

പ്ലസ്‌ വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 8, 2020


തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. രാവിലെ 10  മുതൽ പ്രവേശനം നേടാം. അലോട്ട്മെന്റ്‌ വിവരം അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ  ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ നിർദിഷ്ട തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലെറ്റർ  ലഭിച്ച അതത്‌ സ്കൂളിൽനിന്ന്‌ പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ്‌ അടച്ച് സ്ഥിരപ്രവേശനം നേടണം. പിന്നീടുള്ള ഒഴിവ്‌ 12ന് പ്രസിദ്ധീകരിക്കും.  വിവരങ്ങൾക്ക്‌: www.hscap.kerala.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top