02 December Wednesday

പ്ലസ്‌ടു സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ സെപ്‌തംബർ 22 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 21, 2020


തിരുവനന്തപുരം
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 22-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക്‌ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്എസ്എൽസി /ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി(ഹിയറിങ്‌ ഇംപയേർഡ്) /ടിഎച്ച്എസ്എൽസി (ഹിയറിങ്‌ ഇംപയേർഡ്) സേ പരീക്ഷകളും സെപ്തംബർ 22-ന് ആരംഭിക്കും. ഇതിലേക്കുള്ള പരീക്ഷാ വിജ്ഞാപനം www.keralapareekshabhavan.in ൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. കോവിഡ്–- 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഈ വിദ്യാർഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ഡിഎൽഎഡ് പരീക്ഷ സെപ്തംബർ മൂന്നാം വാരം നടത്തും. ഇതിന്റെ വിശദമായ ടൈംടേബിൾ പിന്നീട്‌ പ്രസിദ്ധീകരിക്കും. കോവിഡ്–-19 വ്യാപനം വിലയിരുത്തിയശേഷം പരീക്ഷാ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

പ്ലസ് വൺ: അപേക്ഷ 25 വരെ നീട്ടി
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം 25ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്. 

അലോട്ട്‌മെന്റ് ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റ് സെപ്‌തംബർ അഞ്ചിനായിരിക്കും.

സെപ്‌തംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും. 4.75 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്‌ചവരെ അപേക്ഷിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top