തിരുവനന്തപുരം > കണ്ണൂര്‍ പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച 2017-18 വര്‍ഷത്തെ ബിഎസ്സി നേഴ്സിങ് (ആയുര്‍വേദം), ബിഫാം (ആയുര്‍വേദം) കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. ഒക്ടോബര്‍ 10 വരെ ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്പെക്ടസ് www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ട്ു. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.
വെബ്സൈറ്റില്‍ നിന്നും പ്രിന്റൌട്ട് എടുത്ത അപേക്ഷാ ഫോമിനോടൊപ്പം ചെലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എക്സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..