27 September Wednesday

സംസ്ഥാനത്തെ കോളേജുകൾ ഇന്ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലാ സെന്ററുകളിലും റഗുലർ ക്ലാസുകൾ തിങ്കളാഴ്‌ച ആരംഭിക്കും. വിദ്യാർഥികൾക്കുള്ള കോവിഡ്‌ പ്രതിരോധ നിർദേശങ്ങൾ അതത്‌ സർവകലാശാലകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കോളേജുകളുടെ പ്രവർത്തനം, മറ്റു ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ കോളേജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. തിങ്കളാഴ്‌ച പകൽ രണ്ടിന്‌  സർക്കാർ / എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാരുമായും വൈകിട്ട് നാലിന്‌ സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുമായും കോൺഫറൻസ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കോളേജ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർമാരും  പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top