05 December Thursday

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി: അവസാന കേന്ദ്രീകൃത അലോട്ട്മെന്റ് 19ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2016

തിരുവനന്തപുരം > കേരളത്തിലെ നാലു ഗവ. ലോ കോളേജുകളിലെയും 18 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് 19ന് നടത്തും. www.cee.kerala.gov.in വെബ്സൈറ്റില്‍ ബുധനാഴ്ചമുതല്‍ 18ന് വൈകീട്ട് അഞ്ചുമണിവരെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, റദ്ദാക്കല്‍, പുന:ക്രമീകരണം എന്നിവക്കുള്ള സൌകര്യമുണ്ടാകും. 19ന് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് 21മുതല്‍ 23വരെ പ്രവേശനം നേടാം.

അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍  0471-2339101, 02, 03, 04.

പ്രധാന വാർത്തകൾ
 Top