07 December Saturday

കേരള സര്‍വകലാശാല പിജി പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017

തിരുവനന്തപുരം   >  കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും (ഗവ., എയ്ഡഡ്, സ്വാശ്രയ, ഐഎച്ച്ആര്‍ഡി) യുഐടികളിലും ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം. വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചുവരെ മാറ്റങ്ങള്‍ വരുത്താം. നിലവില്‍ നല്‍കിയ ഓപ്ഷനുകള്‍ ഒഴികെയുള്ളവയില്‍ തിരുത്തല്‍ വരുത്താം.

ഇത്തരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പരിഗണിച്ച് ഒക്ടോബര്‍ നാലിന് ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരുത്തലിന് അവസരം ഇല്ല. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ലഭിച്ച കോളേജ്, കോഴ്സ് എന്നിവയില്‍ തൃപ്തരാണെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം.

അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനില്‍ ലഭിച്ച കോളേജും കോഴ്സും നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. തിരുത്തല്‍ വരുത്തിയവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിന്റൌട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. വെബ്സൈറ്റ്: http://admissions.keralauniversity.ac.in

പ്രധാന വാർത്തകൾ
 Top