09 December Monday

അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രവേശന പരീക്ഷാ മാനദണ്ഡം

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2015

മണ്ണുത്തി > കേരള കാര്‍ഷിക സര്‍വകലാശാല നടത്തുന്ന എംബിഎ (അഗ്രി ബിസിനസ് മാനേജ്മെന്റ്) കോഴ്സിന് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനേജ്മെന്റ് പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ  അടിസ്ഥാനത്തിലാകും  പ്രവേശനം. സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന അക്കാദമിക് കൌണ്‍സില്‍ ഇതു സംബന്ധിച്ച ശുപാര്‍ശ അംഗീകരിച്ചു.  

ഡെറാഡൂണ്‍ സര്‍വകലാശാലയുടെ ഫോറസ്ട്രി എംഎസ്സി കാര്‍ഷിക സര്‍വകലാശാലയുടേതിനു തുല്യമായി അംഗീകരിക്കാനും അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് എംടെക്കിന് ഫുഡ് എന്‍ജിനിയറിങ് ബിരുദധാരികളെ  പരിഗണിക്കാനും തീരുമാനമായി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ അധ്യക്ഷനായി.

പ്രധാന വാർത്തകൾ
 Top