04 June Sunday

നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷ ജനു.ഒന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2015

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പടെ 17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്– CLAT2016) ക്ക്അപേക്ഷിക്കാം. www.clat.ac.in   വെബ്സൈറ്റിലൂടെ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം.   2015 മെയ് എട്ടിനാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.

ബിഎ എല്‍എല്‍ബി കോഴ്സുകള്‍ക്ക് പ്ളസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം). 2016 മാര്‍ച്ച്/ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ നിയമ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി/ബിഎല്‍ (എസ്സി/എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം. അപേക്ഷാഫീസ് 4000 രൂപ. എസ്സി/എസ്ടിക്ക് 3500 രൂപ.

പൊതു പ്രവേശനപരീക്ഷ നടത്തുന്ന നിയമ സര്‍വകലാശാലകളില്‍ ചിലതിന്റെ വെബ്സൈറ്റുകള്‍ : www.nuals.ac.in , www.nls.ac.in, www.nalsar.ac.in, www.nliu.com, www.nujs.edu, www.nlujodhpur.ac.in, www.hnlu.ac.in, www.gnlu.ac.in, www.rmlnlu.ac.in, www.rgnul.ac.in, www.cnlu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top