28 September Monday

ബിഎസ്സി നേഴ്സിങ്: പരിയാരത്ത് സ്പോട്ട് അഡ്മിഷന്‍ 28ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2016

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി(പരിയാരം മെഡിക്കല്‍ കോളേജ്)ന് കീഴിലുള്ള പരിയാരം നേഴ്സിങ് കോളേജിലെ ബിഎസ്സി നേഴ്സിങ് കോഴ്സില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ സീറ്റ് ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് 28ന് പകല്‍  11ന് സ്പോട്ട് അഡ്മിഷന്‍ മുഖേനയാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50ശതമാനം മാര്‍ക്കോടെയുള്ള ഹയര്‍സെക്കന്‍ഡറി വിജയമാണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള എന്‍ആര്‍ഐ യോഗ്യതയുമുണ്ടായിരിക്കണം.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന   സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30ന്   മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ www.mcpariyaram. com വെബ്സൈറ്റില്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top