Deshabhimani

കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി സെന്ററില്‍ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2017, 05:02 PM | 0 min read

കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി സെന്ററില്‍ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (ഇപിജിപി)യുടെ അഞ്ചാമത് ബാച്ചാണ് ആരംഭിക്കുന്നത്. ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുകള്‍ക്കുവേണ്ടിയുള്ള പിജി ഡിപ്ളോമ പ്രാഗ്രാമാണിത്.

50 ശതമാനം മാര്‍ക്കോടെ ബിരുദം പാസായിരിക്കണം. ബിരുദം പാസായശേഷം മൂന്നുവര്‍ഷത്തെ മാനേജേരിയല്‍/എക്സിക്യൂട്ടീവ്/പ്രൊഫഷണല്‍  ജോലി പരിചയം വേണം.  എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും ബിരുദത്തിന് 40 ശതമാനം മാര്‍ക്ക് മതി.ക്യാറ്റ്/ജിമാറ്റ്/ഇമാറ്റ് സ്കോറും പരിഗണിച്ചാണ് പ്രവേശനം.  ഇമാറ്റ് ഡിസംബര്‍ രണ്ടിന് നടത്തും.

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 6.45മുതല്‍ 9.30വരെയും ശനിയാഴ്ച വൈകീട്ട് 4.30മുതല്‍ 9.45വരെയും ഞായറാഴ്ച രാവിലെ 9.30മുതല്‍ 3.45വരെയുമാണ് ക്ളാസ് സമയം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 27. വെബ്സൈറ്റ് വു : https://www.iimk.ac.in/academics/epgp/epgp.php



deshabhimani section

Related News

View More
0 comments
Sort by

Home