20 August Tuesday

സിഎ പരീക്ഷയിൽ ഇത്തവണമുതൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019


കൊച്ചി
സിഎയുടെ 2019 മെയ്‌ മുതലുള്ള ഇന്റർ, ഫൈനൽ പരീക്ഷാചോദ്യമാതൃകയിൽ മാറ്റം വരുത്തിയതായി ഐസിഎഐ അറിയിച്ചു. പുതിയ രീതിയനുസരിച്ച്‌ രണ്ടു വിഭാഗങ്ങളിലായാകും ചോദ്യങ്ങൾ. പാർട്ട്‌ ഒന്നിൽ  ഒന്നോ രണ്ടോ മാർക്ക്‌ വീതമുള്ള ചോദ്യങ്ങൾക്ക്‌ ഒഎംആർ ഉത്തരക്കടലാസിൽ ഉത്തരം മാർക്ക്‌ ചെയ്യണം‌. ഈ വിഭാഗത്തിൽ ആകെ  30 ശതമാനം മാർക്ക്‌‌.

പാർട്ട്‌ രണ്ടിൽ വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങൾ പ്രത്യേകം ഉത്തരക്കടലാസിൽ എഴുതണം. ഈ വിഭാഗത്തിൽ ആകെ 70 ശതമാനം മാർക്ക്‌. പുതിയ സിലബസിലും പഴയ സിലബസിലും ഈ മാറ്റം ബാധകമാണ്‌. വിശദമായ വിവരം https://www.icai.org/ വെബ്സൈറ്റിൽ.


പ്രധാന വാർത്തകൾ
 Top