29 February Saturday

സ്പോര്‍ട്സ് മാനേജ്മെന്റ്‌, എന്‍ജിനിയറിങ്‌: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


തിരുവനന്തപുരം
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) സ്പോർട്സ് ആൻഡ് മാനേജ്മെന്റ്‌  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (എസ്എംആർഐ) സംയുക്തമായി  നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മെന്റ്‌, സ്പോർട്സ് എൻജിനിയറിങ്‌ കോഴ്സുകളുടെ 2020 ജനുവരി ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ്  ഡിപ്ലോമാ ഇൻ സ്പോർട്സ്  ബിസിനസ്, ബിരുദധാരികൾക്ക് പി ജി ഡിപ്ലോമാ ഇൻ സ്പോർട്സ് മാനേജ്മെന്റ്‌, എൻജിനിയറിങ്‌ ബിരുദധാരികൾക്ക്  അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ സ്പോർട്സ് എൻജിനിയറിങ്‌, എംബിഎ കാർക്ക് സർട്ടിഫൈഡ് സ്പോർട്സ് മാനേജർ എന്നീ കോഴ്സുകളിലേക്ക്‌ അപേക്ഷിക്കാം.

സ്പോർട്സ് ഏജന്റ്‌, സ്പോർട്സ് ക്ലബ് മാനേജർ, സ്പോർട്സ് ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്‌കൗട്ട്, സ്പോർട്സ് ഡവലപ്മെന്റ്‌  ഓഫീസർ, സ്പോർട്സ് എൻജിനിയർ, സ്പോർട്സ് ഫെസിലിറ്റി എൻജിനിയർ, സ്പോർട്സ് ഫ്ളോറിങ്‌, സ്പോർട്സ് ലൈറ്റിങ്‌, സ്പോർട്സ് അക്കൗസ്റ്റിക്സ് എന്നിങ്ങനെ വിവിധ കരിയറുകൾക്കുള്ള പരിശീലനം ഈ കോഴ്സുകളിൽനിന്നു ലഭിക്കും. ക്ലാസുകൾ ഫെബ്രുവരി 10 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  www.smri.in , ഫോൺ : 8891675259, 9995675259


പ്രധാന വാർത്തകൾ
 Top