08 December Sunday

കേരള എന്‍ജിനിയറിങ്/മെഡിക്കല്‍ പ്രവേശനപരീക്ഷ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2016

തിരുവനന്തപുരം > കേരള എന്‍ജിനിയറിങ് /മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ തുടങ്ങി.  28 വരെയാണ് പരീക്ഷ. ന

കേരളത്തിലെ 347 പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ  പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം, മതിയായ യാത്രാസൌകര്യം എന്നിവ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. അപേക്ഷയിലെ ന്യൂനതകള്‍ കാരണം തടഞ്ഞുവച്ച പ്രവേശനകാര്‍ഡ് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശന കാര്‍ഡിന്റെ കളര്‍പ്രിന്റൌട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനുമുമ്പ് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് സാമഗ്രികളോ കൊണ്ട് പരീക്ഷാഹാളില്‍ പ്രവേശിച്ചാല്‍ അത് ക്രമക്കേടായി കണക്കാക്കുമെന്നും അത്തരക്കാരില്‍നിന്ന് അവ കണ്ടുകെട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയമുള്ള വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഉള്‍പ്പെടെ നടത്തുന്നതിനും ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രധാന വാർത്തകൾ
 Top