കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുഞ്ഞാലി മരക്കാർ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിൽ ബിടെക് മറൈൻ എൻജിനിയറിങ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് ഓൺലൈൻ സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപ്പര്യമുള്ള വിദ്യാർഥികൾ ഡിജി ഷിപ്പിങ് അപ്രൂവ് ചെയത ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം തങ്ങളുടെ പ്രൊഫൈൽ പേജിൽ 24ന് വൈകിട്ട് അഞ്ചിനുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് അഡ്മിഷൻസ് വിഭാഗം ഡയറക്ടർ അറിയിച്ചു. ഡിജി ഷിപ്പിങ് അപ്രൂവൽ ഇല്ലാത്ത ഡോക്ടർമാരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ സ്‌പോട്ട് അഡ്മിഷനുവേണ്ടി പരിഗണിക്കില്ല.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും. ഓൺലൈൻ അഭിമുഖത്തിന്റെ വിശദാംശങ്ങൾ (മീറ്റിങ് ലിങ്ക് സഹിതം) അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് അയക്കും. ഒഴിവുള്ള എൻആർഐ സീറ്റിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എന്നാൽ എൻആർഐ സീറ്റിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും രജിസ്റ്റർ ചെയ്യാം. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിശദ വിവരങ്ങൾക്ക് admissions.cusat.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..