20 November Wednesday

എംജി ബിരുദ ഏകജാലകം സ്പെഷ്യല്‍ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2016


കോട്ടയം  > എംജി സര്‍വകലാശാല അഫിലിയേറ്റഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം  26ന് വൈകിട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. 

26നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകള്‍ ക്യാപ് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സര്‍വകലാശാല നിഷ്കര്‍ഷിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന കോളേജുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒന്നാം വര്‍ഷ ബിരുദ ക്ളാസുകള്‍  27ന് ആരംഭിക്കും.

പ്രധാന വാർത്തകൾ
 Top