14 August Friday

പിജിഡിസിഎ, ഡിഡിറ്റി ആന്‍ഡ് ഒഎ ഡിസിഎ, ഡിസിഎല്‍, ഐഎസ്സി സെമസ്റ്റര്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2017

തിരുവനന്തപുരം > ഐഎച്ച്ആര്‍ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഡിപ്ളോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ളിമെന്ററി പരീക്ഷകള്‍ ഡിസംബറില്‍ നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന, പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ രണ്ടുവരെ ഫൈന്‍ കൂടാതെയും നവംബര്‍ നാലുവരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം.

അപേക്ഷാഫോറം വിദ്യാര്‍ഥികള്‍ പഠിക്കുന്ന, പഠിച്ചിരുന്ന സെന്ററുകളില്‍ ലഭ്യമാണ്. വിശദവിവരം ംംം.ശവൃറ.മര.ശി ല്‍ ലഭിക്കും. പ്രത്യേക അനുമതി ആവശ്യമായ സപ്ളിമെന്ററി വിദ്യാര്‍ഥികള്‍ അതിനുള്ള അപേക്ഷ 27നു മുമ്പ് സമര്‍പ്പിക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top