04 July Saturday

എംസിഎ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ 24ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

തിരുവനന്തപുരം > കേരളത്തിലെ എഐസിടിഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2017-18 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ) ലാറ്ററല്‍ എന്‍ട്രി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 24ന് രാവിലെ 10 മുതല്‍ സ്പോട്ട് അലോട്ട്മെന്റ് എല്‍ബിഎസ്  ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് അലോട്ട്മെന്റില്‍ പങ്കെടുക്കാം. ഒരു സ്വാശ്രയ കോളേജില്‍ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേക്ക് മാറ്റം ആവശ്യമുള്ള അപേക്ഷകര്‍ എന്‍ ഒ സി നല്‍കണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നു തന്നെ ഫീസ് അടച്ച് ആഗസ്റ്റ് 25 ന് അതത് കോളേജുകളില്‍ പ്രവേശനം നേടണം. കോളേജുകളുടെ വിശദാംശങ്ങള്‍ ംംം.ഹയരെലിൃല.ശി ല്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക്: 0471 2560360, 361, 362, 363, 364, 365.
 

പ്രധാന വാർത്തകൾ
 Top