07 February Tuesday

പോസ്റ്റ് ബേസിക് ഡിപ്ളോമ നേഴ്സിങ് പ്രവേശനം: അപേക്ഷ ആഗസ്ത് 4 വരെ

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2016

തിരുവനന്തപുരം > തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്റ് നേഴ്സിങ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നേഴ്സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നേഴ്സിങ്, ഓങ്കോളജി നേഴ്സിങ്, ന്യൂറോ സയന്‍സ് നേഴ്സിങ്, കാര്‍ഡിയോ തൊറാസിക് നേഴ്സിങ്, നിയോനേറ്റല്‍ നേഴ്സിങ്, നേഴ്സ് മിഡ്വൈഫറി പ്രാക്ടീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ളോമ നേഴ്സിങ് കോഴ്സുകള്‍ക്ക് 2016–17 വര്‍ഷത്തെ പ്രവേശനത്തിന് ആഗസ്ത് നാല്വരെ അപേക്ഷിക്കാം  

അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായി എടുത്ത് പ്ളസ്ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നേഴ്സിങ് കൌണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൌണ്‍സിലും അംഗീകരിച്ച ബിഎസ്സി നേഴ്സിങ്/പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് /ജിഎന്‍എം കോഴ്സ് പരീക്ഷ പാസാകണം. അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 ആണ്. സര്‍വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 49 വയസ്സ് ആണ്. പ്രോസ്പെക്ടസ് www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 250 രൂപയും ആണ്. ആഗസ്ത് നാല് വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖയിലും വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെലാന്‍ഫോറം ഉപയോഗിച്ച് ഫീസ് ഒടുക്കാം. ബാങ്കില്‍നിന്ന് ലഭിക്കുന്ന അപേക്ഷാനമ്പരും സെക്യൂരിറ്റി കീയും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് ആഗസ്ത് അഞ്ചുവരെ വ്യക്തിഗതവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ംംം.ഹയരെലിൃല.ശി എന്ന വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകള്‍ ആഗസ്ത് ആറിന് പകല്‍ അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.ഫോണ്‍: 0471 2560361, 2560362, 2560363, 2560364,  2560365.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top