16 August Tuesday

മലയാള സർവകലാശാല
 പിഎച്ച്ഡി: 
അപേക്ഷ
4 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021


തിരൂർ
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവിധ പിഎച്ച്ഡി കോഴ്സുകളിലേക്ക് ജനുവരി നാലുവരെ അപേക്ഷിക്കാം. ഭാഷാശാസ്‌ത്രം, മലയാളം സാഹിത്യപഠനം, മലയാളം സംസ്‌കാര പൈതൃകം, ജേർണലിസം ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, വികസന പഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, വിവർത്തനം താരതമ്യപഠനം എന്നീ പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ  ക്ഷണിച്ചിരിക്കുന്നത്‌. പ്രവേശന പരീക്ഷ ജനുവരി 15ന്‌ നടക്കും.  ബിരുദാനന്തരബിരുദ തലത്തിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഒബിസി പട്ടികജാതി/പട്ടികവർഗ ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് 50ശതമാനം മാർക്ക് മതിയാകും.  പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ ഓൺലൈൻ തപാൽ മുഖാന്തരമോ അയക്കണം. 

വിവരങ്ങൾക്ക്‌: http://malayalamuniversity.
edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top