18 September Wednesday

എംഫാം ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019


തിരുവനന്തപുരം
പിജി ഫാർമസി (എംഫാം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കേരള സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റിലെ അപേക്ഷാർഥികളുടെ റാങ്കിന്റെയും അവർ നിശ്ചിത സമയങ്ങളിൽ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഫീസ് 20 മുതൽ 24 വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 24ന്‌ വൈകിട്ട്‌ നാലിനുമുമ്പ് ബന്ധപ്പെട്ട ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾസഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ "Data Sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123.


പ്രധാന വാർത്തകൾ
 Top