18 October Friday

ഫാര്‍മസി (ഹോമിയോ) സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2016

തിരുവനന്തപുരം > തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2016–2017 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   പ്രോസ്പെക്ടസ്www.lbscentre.in വെബ്സൈറ്റില്‍ ലഭ്യമാണ്. 20 മുതല്‍ സെപ്തംബര്‍ ആറ് വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.  ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ നമ്പറും, അപേക്ഷാ നമ്പറും, ഉപയോഗിച്ച് സെപ്തംബര്‍ ഏഴ് വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി www.lbscentre.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.  അപേക്ഷകള്‍ സെപ്തംബര്‍ എട്ട് പകല്‍ അഞ്ചു വരെ സ്വീകരിക്കും.
   അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്.  അപേക്ഷകര്‍ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന ബോര്‍ഡുകള്‍ നടത്തി വരുന്ന എസ്.എസ്.എല്‍.സി യോ തത്തുല്യ പരീക്ഷയോ പാസാവണം.  ഉയര്‍ന്ന പ്രായപരിധി 25വയസ്. സര്‍വ്വീസ് ക്വോട്ടയിലേയ്ക്കുളള അപേക്ഷാര്‍ത്ഥികള്‍ക്ക് 48 വയസാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍ 0471 –2560361, 2560362,2560363,2560364,2560365.

പ്രധാന വാർത്തകൾ
 Top