26 January Wednesday

വെല്ലൂര്‍ സിഎംസിയില്‍ എംബിബിഎസ്, നേഴ്സിങ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2016

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്, ബിഎസ്സി നഴ്സിങ്, ബിഒടി, ബിപിടി, ബിഎസ്സി എംഎല്‍ടി, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെയ് 21നാണ് പ്രവേശനപരീക്ഷ.  ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും)  വിഷയങ്ങളോടെ പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.  

ഫിസിക്സിനും കെമിസ്ട്രിക്കും ബയോളജിക്കും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും ഈ വിഷയങ്ങള്‍ക്ക് മൊത്തം 200ല്‍ 140 മാര്‍ക്കും വേണം. സംവരണ വിഭാഗങ്ങളുടെ മാര്‍ക്ക് നിബന്ധന വെബ്സൈറ്റിലുണ്ട്.

ബിഎസ്സി നേഴ്സിങ് കോഴ്സിന് ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും)മൊത്തം കുറഞ്ഞത് 45 ശതമാനം മാര്‍ക്കുനേടി പാസായവര്‍ക്ക് അപേക്ഷിക്കാം. admissions.cmcvellore.ac.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച്  24 വരെ ഓണ്‍ലൈനായും അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top