19 May Thursday

ഐഐടി-എച്ച്എസ്ഇഇ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2016

ഐഐടി-മദ്രാസിന്റെ ഹ്യൂമാനിറ്റിസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷ (എച്ച്എസ്ഇഇ 2017)യ്ക്ക്  http://hsee.iitm.ac.in വെബ്സൈറ്റിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിച്ചു. ജനുവരി 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടുന്ന ഈ പഞ്ചവത്സര കോഴ്സില്‍ ഡെവലപ്മെന്റ്് സ്റ്റഡീസ്,  ഇംഗ്ളീഷ് എന്നീ എംഎ പ്രോഗ്രാമുകളാണുള്ളത്. 
പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കും 55 ശതമാനം) പാസായവര്‍ക്ക് അപേക്ഷിക്കാം. 2016ല്‍ പാസായവര്‍ക്കും 2017ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം.

1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. അപേക്ഷാഫീസ് 2200 രൂപ. പെണ്‍കുട്ടികള്‍ക്കും എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 1100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top