ന്യൂഡല്‍ഹി > എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള കൌണ്‍സലിങ്ങിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗസ്ത് 22ന് ആരംഭിക്കും. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നാണ് അലോട്ട്മെന്റ്. 25വരെ www.mcc.nic.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷനുകള്‍ പരിശോധിച്ച് തിരുത്തലുകള്‍ക്ക് 26ന് അവസരം. 28ന് ആദ്യ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ 29നും സെപ്തംബര്‍ മൂന്നിനുമിടയ്ക്ക് പ്രവേശനം നേടണം. രണ്ടാം അലോട്ട്മെന്റ് സെപ്തംബര്‍ 12നാണ്. അതിന് ഓപ്ഷനുകള്‍ തിരുത്താന്‍ സെപ്തംബര്‍ 11ന് അവസരം നല്‍കും. കൂടുതല്‍ വിവരം www.mcc.nic.in, www.aipmt.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..