കലിക്കറ്റ് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിലും സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർതൃശൂർ, ജോൺ മത്തായി സെന്റർതൃശൂർ, പാലക്കാട് എന്നീ സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും എംബിഎ പ്രവേശനത്തിന്് കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷകൾ പാസായവർക്ക് 31 വരെ സർവകലാശാലാ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 500 രൂപ, എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക്് 167 രൂപ ചലാനും സഹിതം അപേക്ഷിക്കണം. കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷയ്ക്ക് 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം സ്‌കോർ (യഥാക്രമം ജനറൽ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, എസ്‌സി/എസ്ടി) നേടണം. അപേക്ഷയുടെ പ്രിന്റ്ൗട്ട്, ചലാൻ രശീതി (എസ്‌സി/എസ്ടി വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം.) എന്നിവ സഹിതം 31ന് വൈകിട്ട് അഞ്ചിന് മുമ്പായി ഹെഡ് ഓഫ് ദ ഡിപ്പാർട്‌മെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, കലിക്കറ്റ് സർവകലാശാല പിഒ 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..