19 October Saturday

എൽഎൽബി: തത്സമയ പ്രവേശനത്തിന്‌ പകരം ഒരു അലോട്ട്‌മെന്റുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019


തിരുവനന്തപുരം
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബി, ത്രിവത്സര എൽ എൽ ബി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി പ്രഖ്യാപിക്കുകയും മഴക്കെടുതിയെ തുടർന്ന്‌ മാറ്റിവയ്‌ക്കുകയും ചെയ്‌ത തത്സമയ പ്രവേശനത്തിന്‌ (മോപ്‌ അപ്‌ കൗൺസിലിങ്) പകരം ഒരു അലോട്ടുമെന്റുകൂടി.

സംസ്ഥാനത്ത് ഇപ്പോഴും മഴക്കെടുതികളും  തുടർന്നുള്ള യാത്രക്ലേശവും നിലനിൽക്കുന്ന സാഹചര്യത്തിൽ തത്സമയ പ്രവേശനത്തിന്‌ തിരുവനന്തപുരത്ത്‌ വിദ്യാർഥികൾക്ക്‌ എത്തിച്ചേരാൻ കഴിയാത്ത  സ്ഥിതിയുള്ളതിനാലാണ്‌ തത്സമയ പ്രവേശനത്തിനു പകരം  ഒരു അലോട്ടുമെന്റുകൂടി തീരുമാനിച്ചത്‌.  പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും www.cee.kerala.gov.in   വെബ്സൈറ്റിലൂടെ ഓൺലൈൻ (മോപ്‌ –-അപ്) അലോട്ട്മെന്റിലേയ്ക്ക്  18ന്‌ വൈകിട്ട്‌ അഞ്ചുവരെ  ഓപ്ഷനുകൾ സമർപ്പിക്കാം. ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്കും  അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാൻ കഴിയാത്തതോ  പ്രവേശനം നേടിയശേഷം വിടുതൽ വാങ്ങിയവരോ ആയ വിദ്യാർഥികൾക്കും ഇതുവരെ അലോട്ട്മെന്റൊന്നും ലഭിക്കാത്തവർക്കും ഒഴിവുള്ള സീറ്റുകളിൽ പരിഗണിക്കപ്പെടാൻ ഓപ്ഷനുകൾ നൽകാം.

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി അലോട്ട്‌മെന്റ്‌ 19നും ത്രിവത്സര എൽഎൽബി അലോട്ട്മെന്റ് 20നും പ്രസിദ്ധീകരിക്കും. പട്ടികയിൽ ഇടം നേടുന്നവർ 26ന്‌ വൈകിട്ട്‌ നാലിനകം  കോളേജുകളിൽ ഹാജരാകണം. സഹായത്തിന്‌ ഫോൺ: 0471-2339101, 2339102, 2339103, 2339104, 2332123


പ്രധാന വാർത്തകൾ
 Top