21 February Thursday

പ്രസ്ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം സിറ്റിസണ്‍ ജേര്‍ണലിസം കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2017

തിരുവനന്തപുരം > പ്രായപരിധിയില്ലാതെ മാധ്യമപ്രവര്‍ത്തനം പഠിക്കാവുന്ന  തിരുവനന്തപുരം പ്രസ്ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന ആറുമാസത്തെ സിറ്റിസണ്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ളോമാ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത സര്‍വകലാശാലാബിരുദമാണ്.


അപേക്ഷാഫോറം തിരുവനന്തപുരം പ്രസ്ക്ളബ് ഓഫീസില്‍നിന്ന് നേരിട്ട് 200 രൂപയ്ക്കും 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെക്രട്ടറി, പ്രസ്ക്ളബ്, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാലിലും ലഭിക്കും. www.keralapressclub.com, www.ijtvm.org എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. അപേക്ഷ തിരികെലഭിക്കാനുള്ള അവസാനതീയതി 25. ഫോണ്‍: 0471 2330380.

പ്രധാന വാർത്തകൾ
 Top