23 March Saturday

ഐഐഐടിഎം‐കെയിൽ പിജി കോഴ്‌സുകളും എംഫില്ലും

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019


 തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ്‌‐കേരളയിൽ ഐടി, കംപ്യൂട്ടർസയൻസ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കും എംഫിൽ കോഴ്‌സിനും അപേക്ഷിക്കാം.

എംഎസ്‌സി: സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്‌,ഡോറ്റ അനലിറ്റിക്‌സ്‌, ജിയോ സ്പൈഷ്യൽ അനലിറ്റിക്‌സ്‌.
എംഫിൽ: എക്കോളജിക്കൽ ൻ്ഫർമാറ്റിക്‌സ്‌, കംപ്യൂട്ടർസയൻസ്‌.

സയൻസ്‌/എൻജിനിയറിങ്‌/ടെക്‌നോളജി വിഷയങ്ങളിൽ  കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെയെങ്കിലും  ബിരുദമുള്ളവർക്കാണ്‌ എംഎസ്‌സി പ്രവേശനം. ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്‌ പഠനവിഷയമാകണം. എംഎസ്‌സി ജിയോസ്‌ഷ്യെൽ അനലിറ്റിക്‌സിൽ ജിയോസയൻസ്‌ സ്‌പെഷ്യലൈസേഷനോടെ കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

എക്കോളജിക്കൽ ഇൻഫർമാറ്റിക്‌സിൽ എംഫിൽ പ്രവേശനത്തിന്‌ നാച്വറൽ സയൻസ്‌ (ബോട്ടണി, സുവോളജി, എൻവയൺമെന്റൽ സയൻസ്‌), ഫിസിക്കൽ സയൻസ്‌ എന്നിവയിൽ എംഎസ്‌സിയാണ്‌ യോഗ്യത. എംഫിൽ കംപ്യൂട്ടർസയൻസ്‌ പ്രവേശനത്തിന്‌ എംസിഎ, കംപ്യട്ടർസയൻസ്‌/ഐടി/ഇലക്‌ട്രോണിക്‌സ്‌/ജിയോ ഇൻഫർമാറ്റിക്‌സിൽ  എംഎസ്‌സി, എംടെക്‌ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ മെയ്‌ 31വരെ. കൂടുതൽ വിവരത്തിനും അപേക്ഷിക്കാനും  www.iiitmk.ac.in/admission


പ്രധാന വാർത്തകൾ
 Top