19 September Thursday

ആദ്യ അലോട്ട്‌മെന്റ്‌ ഒക്ടോബർ അഞ്ചിനകം മതിയെന്ന്‌ എഐസിടിഇ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


തിരുവനന്തപുരം
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനിൽ (എഐസിടിഇ) അഫിലിയേറ്റ്‌ ചെയ്ത‌ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അക്കാദമിക്‌ കലണ്ടർ പുതുക്കി. എൻജിനിയറിങ്‌, മാനേജ്‌മെന്റ്‌ കോളേജുകളിൽ ആദ്യ അലോട്ടുമെന്റ്‌ നടപടികൾ ഒക്ടോബർ അഞ്ചിനകം പൂർത്തീകരിച്ചാൽ മതിയെന്ന്‌ പുതുക്കിയ സർക്കുലറിൽ എഐസിടിഇ വ്യക്തമാക്കി. ആഗസ്‌തിൽ പൂർത്തീകരിക്കേണ്ട ഒന്നാം ഘട്ട കൗൺസലിങ്‌ (പ്രവേശനം) നടപടികളാണ്‌ കോവിഡ്‌ പശ്‌ചാത്തലത്തിൽ യുജിസി മാർഗനിർദേശങ്ങൾകൂടി ഉൾക്കൊണ്ട്‌ എഐസിടിഇ പുതുക്കിയത്‌. 

പുതുക്കിയ കലണ്ടർ പ്രകാരം രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ ഒക്ടോബർ 15നകവും ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ടുമെന്റ് ഒക്ടോബർ 20നകവും പൂർത്തിയാക്കിയാൽ മതി. ‌ പിജിഡിസിഎം, പിജിസിഎം എന്നിവ ഒഴികെയുള്ള നിലവിലെ ക്ലാസുകൾ  ആഗസ്‌ത്‌ 17ന്‌ ആരംഭിക്കാം.  രണ്ടാം വർഷത്തേക്ക്‌ ലാറ്ററൽ എൻട്രിയിലൂടെ എത്തുന്ന കുട്ടികൾക്ക്‌ ക്ലാസുകൾ ഒക്ടോബർ 15ന്‌ ആരംഭിക്കാം. എഐസിടിഇ സർക്കുലർ പൂർണമായി ലഭിക്കാൻ ലിങ്ക്‌ : https://www.aicte-india.org/sites/default/files/Revised%20Academic%20Calender%2020-21.pdf


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top