തിരുവനന്തപുരം
സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഫാം, ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയിൽ 2019–- 20 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം (സ്‌പോട്ട് അഡ്‌മിഷൻ) നടത്തും. എസ്‌സി/ എസ്‌ടി വിഭാഗങ്ങൾക്ക് 10ന് പ്രത്യേക പ്രവേശനം അനുവദിക്കും. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ള എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവർ എൽബിഎസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലേറ്റഷൻ സെന്ററുകളിൽ 10ന് എത്തി രജിസ്‌റ്റർ ചെയ്‌ത് അവിടെ അലോട്ടുമെന്റ് നടപടികളിൽ പങ്കെടുക്കണം.
തുടർന്ന് എല്ലാ വിഭാഗക്കാർക്കുമായി(എസ് സി/എസ്‌ടി ഉൾപ്പെടെ) എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 11, 12 തീയതികളിൽ തത്സമയ പ്രവേശനം നടത്തും. ഈ ദിവസങ്ങളിൽ സെന്ററുകളിൽ എത്തി രജിസ്‌റ്റർ ചെയ്‌ത് കോളേജ് ഓപ്‌ഷൻ സമർപ്പിക്കണം. ഓൺലൈൻ അലോട്ടുമെന്റ് 13ന് പ്രസിദ്ധീകരിക്കും. സ്വാശ്രയ കോളേജുകളിൽ ഇതിനകം പ്രവേശനം നേടിയർ രജിസ്‌ട്രേഷന് വരുമ്പോൾ ‘ നോ ഒബ്‌ജക്‌ഷൻ കം പൊസഷെൻ സർട്ടിഫിക്കറ്റ്’ നിർബന്ധമായും കൊണ്ടുവരണം. അലോട്ടുമെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി പ്രവേശനം നേടണം. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560360–- 361, 362, 363, 364, 365.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..