അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുവേണ്ടിയുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2016)യ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. സെപ്തംബര്‍ 22വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ് www.iimcat.ac.in. 2016 ഡിസംബര്‍ നാലിന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും.
രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനമാനദണ്ഡമായി കണക്കാക്കുന്ന പ്രവേശനപരീക്ഷയാണിത്.
കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപുര്‍, ലക്നൊ, റയ്പുര്‍, റാഞ്ചി, റോത്തക്, ഷിലോങ്, തിരുച്ചിറപ്പിള്ളി, ഉദയ്പുര്‍, അമൃത്സര്‍, ബോധ്ഗയ, ജമ്മു, സംബാല്‍പുര്‍, സിര്‍മൌര്‍, നാഗ്പുര്‍, വിശാഖപട്ടണം ഐഐഎമ്മുകളില്‍ മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളാണുള്ളത്. അഹമ്മദാദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്, ലക്നൊ, റയ്പുര്‍, റാഞ്ചി, ഷിലോങ്, തിരുച്ചിറപ്പിള്ളി, കാശിപുര്‍, റോത്തക്, ഉദയ്പുര്‍ ഐഐഎമ്മുകളില്‍ പിഎച്ച്ഡിക്കു തുല്യമായ ഫെലോ പ്രോഗ്രാമുകളുമുണ്ട്.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് 1700 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 850 രൂപ. . ഈ പ്രവേശപരീക്ഷ മാനദണ്ഡമായി കണക്കാക്കുന്ന, ഐഐഎമ്മുകളല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റും വെബ്സൈറ്റിലുണ്ട്. കോഴിക്കോട് ഐഐഎം വെബ്സൈറ്റ് www.iimk.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..