19 October Saturday

കുസാറ്റ്: എംടെക് മറൈന്‍ ബയോടെക്‌നോളജി അപേക്ഷകള്‍ 15 വരെ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019



കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് നടത്തുന്ന എംടെക് മറൈന്‍ ബയോടെക്‌നോളജി കോഴ്‌സില്‍  പ്രവേശനത്തിന് ഓൺലൈനായി 15 വരെ അപേക്ഷിക്കാം. ജവഹർലാല്‍ നെഹ്‌റു സർവകലാശാല നടത്തുന്ന ദേശീയതല പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്  സ്‌പോൺസര്‍ ചെയ്യുന്ന കോഴ്‌സില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും പ്രതിമാസം 12,000 രൂപ ഫെലോഷിപ്പ് ലഭിക്കും.  വിവിധ വിഷയങ്ങളില്‍ 60% മാര്‍ക്ക് അല്ലെങ്കില്‍ തതുല്യ ഗ്രേഡില്‍ കുറയാതെ  ബിടെക്/ബിഇ/എംഎസ്‌സി ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങള്‍ക്ക് www.ncaah.org


പ്രധാന വാർത്തകൾ
 Top