സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും പ്രശസ്തമായ, മുംബയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബയ്, തുല്‍ജാപുര്‍, ഗുവഹാത്തി, ഹൈദരാബാദ് കാമ്പസുകളിലാണ് കോഴ്സുകള്‍. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.
ബിഎ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഏപ്രില്‍ 27നാണ്. www.admissions.tiss.edu വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം.
എംഎ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017ജനുവരി ഏഴിനാണ്. നവംബര്‍ 30വരെ അപേക്ഷിക്കാം. എംഫില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഫെബ്രുവരി 10. 2017 ജനുവരി 16വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..