06 August Friday

എൽഎൽബി കോഴ്‌സ്: ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

തിരുവനന്തപുരം > കേരള ലോ അക്കാദമി ലോ കോളേജിൽ 2018‐19 അധ്യയനവർഷത്തേക്കുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി, ബികോം എൽഎൽബി കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമായ മറ്റു പരീക്ഷകളോ 45 ശതമാനം മാർക്കോടുകൂടി പാസായവർക്കും പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതിപട്ടികവർഗക്കാർക്ക് 40 ശതമാനം മാർക്ക് മതിയാകും.

യോഗ്യതയുള്ളവർ ഓൺലൈനായി ംംം.സലൃമഹമഹമംമരമറല്യാ.ശി വെബ്‌സൈറ്റ് വഴിയും അല്ലാതെ നേരിട്ട് കോളേജ് ഓഫീസിൽ കൂടിയും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കേരള ലോ അക്കാദമി ലോ കോളേജിന്റെ പ്രിൻസിപ്പലിന്റെ പേരിൽ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽനിന്ന് എടുത്ത 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൂടി ഉണ്ടാകണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 10.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top