കണ്ണൂര്‍ > പരിയാരം നേഴ്സിംഗ് കോളേജിലെ 2016–17 അധ്യയന വര്‍ഷത്തെ ബിഎസ്സി നേഴ്സിംഗ് കോഴ്സില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സ്പോട്ട് അഡ്മിഷന് മുഖാന്തിരമാണ് പ്രവേശനം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ നേടിയ ഹയര്‍സെക്കന്ററി വിജയമാണ് ബിഎസ്സി നേഴ്സിംഗ് കോഴ്സിലെ അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള എന്‍ആര്‍.ഐ യോഗ്യതയുണ്ടായിരിക്കണം.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്് പരിയാരം നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ്–www.mcpariyaram.com, ഫോണ്‍– 0497 2882140.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..