30 May Tuesday

പി ജി ഡെന്റൽ പ്രവേശനം: അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ പ്രൊഫൈൽ പരിശോധിക്കാനുള്ള അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

തിരുവനന്തപുരം > സംസ്ഥാന വിവിധ സർക്കാർ  ഡെൻറൽ കോളേജുകളിലും സ്വാശയ ഡെന്റൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2019–-20 അധ്യയന വർഷത്തെ വിവിധ പി.ജി. ഡെന്റൽ കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ‌് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള ള വിദ്യാർത്ഥികൾക്ക് അവർ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുന്നതിന് മേൽ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട‌്.

അപേക്ഷകർക്ക് അവരുടെ നീറ്റ്–-പി.ജി. സംബന്ധമായ വിവരങ്ങൾ, നേറ്റിവിറ്റി, അനുവദിക്കപ്പെട്ട സാമുദായിക/ പ്രത്യേക സംവര ണ ആനുകൂല്യങ്ങൾ, ന്യൂനപ ക്ഷ ക്വാട്ട/ എൻആർഐ ക്വാട്ട തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. പ്രൊഫൈൽ സംബന്ധ മായ പരാതികൾ ഉന്നയിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 2019 ഏപ്രിൽ 5 വൈകുന്നേരം 3 മണി വരെ ലഭ്യമാകുന്നതാണ‌്. ന്യൂനതകൾ പരിഹരിക്കുന്നതിനായി നേരിട്ടോ, ഇ–-മെയിൽ മുഖേനയോ, തപാൽ മുഖേനയോ ലഭിക്കുന്ന  ഡോക്കുെമെന്റുകളോ പരാതികളോ മറ്റൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top