14 November Thursday
- രജിസ്‌ട്രേഷൻ മെയ് 25 വരെ ; ആദ്യ അലോട്ട്‌മെന്റ് ജൂൺ ആറിന്

എംജി പിജി പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019

കോട്ടയം
എംജി സർവകലാശാലക്ക‌് കീഴിലുള്ള കോളേജുകളിൽ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ 10 ന് ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ ആറിന് നടക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് മെറിറ്റ്, പട്ടികജാതി -വർഗ- എസ്ഇബിസിഇബിഎഫ്സി സംവരണ സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടക്കുക.

സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്‌സൈറ്റിലെ "പിജി ക്യാപ് 2019'  എന്ന ലിങ്കിൽ പ്രവേശിച്ച് 'കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഈ ലിങ്കിലൂടെ 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷകന്റെ പേര്, ഇ-മെയിൽ വിലാസം, ജനനത്തീയതി, സംവരണവിഭാഗം എന്നീ വിവരങ്ങൾ നൽകി പാസ്‌വേഡ് സൃഷ്ടിക്കണം. തുടർന്ന് ഓൺലൈനായി ഫീസ് അടയ്ക്കണം. പൊതുവിഭാഗത്തിന് 1250 രൂപയും എസ‌്സി, എസ്ടി വിഭാഗത്തിന് 625 രൂപയുമാണ് അപേക്ഷ ഫീസ്. ഫീസടച്ചാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാകൂ. അപേക്ഷ നമ്പരായിരിക്കും അപേക്ഷകന്റെ ലോഗിൻ ഐഡി. ഓൺലൈനായി ഫീസടച്ചശേഷം അപേക്ഷകന്റെ അക്കാദമിക വിവരങ്ങൾ നൽകി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷ സബ്മിറ്റ് ചെയ്യണം.  ഇരുപത്തഞ്ചിന‌് പകൽ രണ്ടുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വെബ്‌സൈറ്റിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് അപേക്ഷ നൽകണം.

മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകം വഴി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് നൽകണം. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികൾ ഏകജാലകത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ നേരിട്ടു നൽകുകയും ചെയ്യണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനം സാധിക്കില്ല.
സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 22നകം ഓൺലൈനായി അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 23ന് പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച രേഖകളുടെ പരിശോധന അതത് കോളജുകളിൽ 23, 24 തീയതികളിൽ നടക്കും.

സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണം, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: pgcap@mgu.ac.in. ഫോൺ: 88641784,88651784,88661784.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top