25 September Monday

എല്‍എല്‍എം: റാങ്ക് ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2017

തിരുവനന്തപുരം > എല്‍എല്‍എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷാഫലവും താല്‍ക്കാലിക കാറ്റഗറി ലിസ്റ്റും പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ബിബിന്‍ മാത്യു, പറക്കുടിയില്‍ ഹൌസ്, നെല്ലാട്, എറണാകുളം പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.

വെബ്സൈറ്റിലെ എല്‍എല്‍എം 2016- കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പേജില്‍ ആപ്ളിക്കേഷന്‍ നമ്പറും റോള്‍ നമ്പറും കൃത്യമായി നല്‍കിയതിനുശേഷം റിസല്‍ട്ട് എന്ന മെനു ഐറ്റം ക്ളിക്ക് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം.

കാറ്റഗറി സംബന്ധിച്ച് പരാതി ഉള്ളവര്‍ 13ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ രേഖാമൂലം അറിയിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top