06 December Friday

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്‌സി ഫോറന്‍സിക് സയന്‍സ് കോഴ്സ് ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

കൊച്ചി>  കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ (CUSAT) പുതുതായി എംഎസ്‌സി ഫോറന്‍സിക് സയന്‍സ് കോഴ്സ് ആരംഭിക്കുന്നതിന് സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.സുജ ഹരിദാസാണ് കോഴ്സ് കോഡിനേറ്റര്‍.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശ്രമങ്ങളെത്തുടര്‍ന്നാണ് ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചത്.  കോഴ്സ് തുടങ്ങുന്നതിന് മുന്‍കൈയെടുത്ത സംസ്ഥാന പൊലീസ് മേധാവിയെ കൊച്ചി സര്‍വകലാശാല അധികൃതര്‍ അഭിനന്ദനം അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top