14 September Saturday

കെ മാറ്റിന‌് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019


തിരുവനന്തപുരം
എംബിഎ പ്രവേശനത്തിന‌് വർഷം രണ്ട‌് കെ മാറ്റ‌് പരീക്ഷ നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി രണ്ടാമത്തെ കെ മാറ്റ‌് പരീക്ഷ ജൂൺ 16ന‌് നടത്താൻ മേൽനോട്ട സമിതിയായ ജസ‌്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ചു. ആദ്യ പരീക്ഷ ഫെബ്രുവരി 17ന‌് നടത്തിയിരുന്നു. രണ്ടാം കെ മാറ്റ‌് പരീക്ഷ പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിൽ കൊച്ചിൻ ശാസ‌്ത്ര സാങ്കേതിക സർവകലാശാലയിലാണ‌്.

അപേക്ഷകൾ ഓൺലൈനായി www.kmatkerala.in 31 വരെ സമർപ്പിക്കാം. അപേക്ഷാ ഫീസ‌് ജനറൽ വിഭാഗത്തിന‌് 1000 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 750 രൂപയുമാണ‌്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവർക്കും കെ മാറ്റ‌് കേരള പ്രവേശന പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാം. സംശയ നിവാരണത്തിന‌് പ്രവേശന മേൽനോട്ട സമിതി തിരുവനന്തപുരം ഓഫീസിലെ 04712335133, 8547255133 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top