03 July Friday

കെ മാറ്റ് കേരള പരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 27, 2018


തിരുവനന്തപുരം
കേരളത്തിലെ എല്ലാ സർവകലാശാലയിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള,  2019 ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് 2019 ലെ കെ മാറ്റ് കേരള നടത്തുന്നത്.

ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു വരികയാണ്. അപേക്ഷകൾ സമർപ്പിക്കുവാനും വിശദവിവരങ്ങൾക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31 വൈകിട്ട് അഞ്ച്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെമാറ്റ് കേരള 2019 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471–- 2335133, 8547255133 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.


പ്രധാന വാർത്തകൾ
 Top